SignIn
Kerala Kaumudi Online
Friday, 06 March 2026 8.24 AM IST

നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്

Increase Font Size Decrease Font Size Print Page
neharu

ആലപ്പുഴ: എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ജലമേളക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും മുന്നൊരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബഡ്ജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ജലമേള മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലാകളക്ടറെ യോഗം അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എം.എൽ.എ സി.കെ.സദാശിവൻ, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.