
കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 17നകം നീക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഉത്തരവ് പാലിക്കാത്ത തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർമാർ 18ന് കേസ് പരിഗണിക്കുമ്പോൾ ഓൺലൈനായി ഹാജരായി വിശദീകരണം നൽകണം. അനാസ്ഥ തുടർന്നാൽ നേരിട്ടു വിളിച്ചുവരുത്തുമെന്നും ജസ്റ്രിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി.
അനധികൃത ബോർഡുകൾ നീക്കാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തേ ജോയിന്റ് ഡയറക്ടർമാരോട് നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നടപടികൾ തൃപ്തികരമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് കോടതി തള്ളി. ബോർഡുകളും കൊടികളും നിരത്തുകളിൽ ഇപ്പോഴുമുണ്ടെന്ന് ബോദ്ധ്യപ്പെടുകയും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുകയും ചെയ്ത സാഹചര്യത്തിലാണിത്. കോടതി നിർദ്ദേശങ്ങളോട് മുഖംതിരിക്കുന്നത് ജനാധിപത്യത്തിന്റെ തകർച്ചയാണെന്നും സ്ഥിതി ഏറെ ഖേദകരമാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |