തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള പ്രശാന്ത് നഗറിലുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെയും സ്‌നേക്ക് മാസ്റ്റർ സംഘത്തിന്റെയും ഇന്നത്തെ യാത്ര. നായയുടെ മുന്നിലൂടെ വന്ന മൂർഖൻ പാമ്പ് വീടിന് പിന്നിലെ ഷെഡിൽ കയറുകയായിരുന്നു. നായയുടെ നിർത്താതെയുള്ള കുര കേട്ടാണ് വീട്ടുകാർ പാമ്പിനെ ശ്രദ്ധിച്ചത്. ഉടൻ തന്നെ അവർ വാവാ സുരേഷിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ വാവ ഷെഡിൽ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ഒരു പൈപ്പിനുള്ളിൽ ചുരുണ്ടിരിക്കുന്ന വലിയ മൂർഖൻ പാമ്പിനെ അദ്ദേഹം കണ്ടെത്തി. എട്ടുവയസ് തോന്നിക്കുന്ന പെൺ മൂർഖനായിരുന്നു. പിടികൂടുന്നതിനിടയിൽ പാമ്പ് പലതവണ വാവയ്ക്ക് നേരെ കുതിച്ചെത്തി. നായയെ കടിക്കാൻ തുനിഞ്ഞ മൂർഖനെ സാഹസികമായി പിടികൂടുന്ന കാഴ്ചകളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |