
വെള്ള മുണ്ടും ഗ്രേ ഷർട്ടുമിട്ട് മീശ പിരിച്ച് കാറിൽ നിന്ന് മാസായി ഇറങ്ങുന്ന മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണിത്. മോഹൻലാലിന്റെ ഈ വീഡിയോ രാവണപ്രഭുവിലെ മംഗലശേരി കാർത്തികേയനെ ഓർമ്മിപ്പിക്കുന്നു എന്ന് ആരാധകർ. രാവണപ്രഭുവിന്റെ ബിജിഎമ്മുമായാണ് ഒരു ആരാധകൻ വീഡിയോ പങ്കുവച്ചത്.മീശ പിരിച്ചുള്ള മോഹൻലാൽ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കുകയാണ്.അതേസമയം
എസ്.ഐ ടി.എസ് ലൗലജൻ എന്ന തരുൺമൂർത്തി ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ താടി എടുത്തിരുന്നു.
മോഹൻലാലിന്റെ നായിക മീര ജാസ്മിൻ ആണ്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രതീഷ് രവി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ഷാജികുമാർ . സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് വിവേക് ഹർഷനും കലാസംവിധാനം ഗോകുൽ ദാസുമാണ്.
ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. ഇതാദ്യമായാണ് മോഹൻലാൽ ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നത്.
തുടരും എന്ന ബ്ലോക് ബസ്റ്ററിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ഒക്ടോബറിൽ പൂജ റിലീസായി ചിത്രം പ്രദർശനത്തിന് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
