
തൃശൂർ: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ വനിതാ വേദിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10.30ന് കുറുപ്പം റോഡിലെ കേരള ബാങ്ക് എ.എസ്.എൻ നമ്പീശൻ ഹാളിൽ നടക്കും. മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വനിതാവേദി കൺവീനർ സാറാമ്മ റോബ്‌സൺ അദ്ധ്യക്ഷയാകും. ഇരുന്നൂറ്റിയമ്പതോളം പ്രതിനിധികൾ പങ്കെടുക്കും. 11.45ന് ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക മുഖ്യപ്രഭാഷണം നടത്തും. 1.45ന് പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് കെ.രാജീവൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സമ്മേളനം സമാപിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.രാമകൃഷ്ണൻ, വി.കെ.ജോൺസൺ, വി.എസ്.സനൂജ, എം.ആർ.രാജശ്രീ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |