SignIn
Kerala Kaumudi Online
Sunday, 08 March 2026 4.19 AM IST

ധീവരസഭ സുവർണജൂബിലി സംഗമം 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
a

കൊച്ചി: അഖില കേരള ധീവരസഭയുടെ ഒരു വർഷം നീണ്ട സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് 11ന് മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാസംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ സഭ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി വി. ദിനകരൻ ആമുഖ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനിമോൾ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.

വെള്ള സാരിയും നീല ബ്ലൗസും ധരിച്ച് സ്ത്രീകളും, വെള്ള ഷർട്ടും മുണ്ടും ധരിച്ച് പുരുഷന്മാരുമടങ്ങുന്ന 25000 പ്രതിനിധികൾ അണിനിരക്കും.

ധീവര സമുദായത്തെ പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുത്തണമെന്ന കിർത്താഡ്സിന്റെയും മണ്ഡൽ കമ്മിഷന്റെയും ശുപാർശകൾ നടപ്പാക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദിനകരൻ പറഞ്ഞു. പ്രസിഡന്റ് എം.വി. വാരിജാക്ഷൻ, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, പി.വി. ജനാർദ്ദനൻ, കെ.കെ.തമ്പി, പി.എം. സുഗതൻ, കെ.വി. സാബു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.