
ന്യൂഡൽഹി: പേർഷ്യൻ ഗൾഫ് സമുദ്രപാതയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേനയെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് സൂചന. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുത്തേക്കും. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യഷൻ സംഘർഷത്തിനു പിന്നാലെ ഹോർമുസ് കടലിടുക്കിലും, പേർഷ്യൻ ഗൾഫ് സമുദ്രപാതയിലും കുടുങ്ങി കിടക്കുന്ന കപ്പലുകളിൽ 10 ശതമാനവും ക്രൂഡ് ഓയിൽ, എൽ.പി.ജി, വാണിജ്യ കാർഗോ എന്നിവയുമായി വരുന്ന ഇന്ത്യൻ കപ്പലുകളാണ്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കപ്പലുകൾ ഉൾപ്പെടെയുണ്ട്. എട്ടുലക്ഷത്തിൽപ്പരം ടൺ കാർഗോയാണ് കുടുങ്ങിയത്. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ തടയില്ലെന്ന് ഇറാനിയൻ ഉപവിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുങ്ങി കിടക്കുന്ന ഇന്ത്യൻ നാവികർ അതീവജാഗ്രത പുലർത്തണമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ശനിയാഴ്ച സർക്കുലർ പുറത്തിറക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |