
തിരുവനന്തപുരം: കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമാണെന്നും രണ്ടാം രോഹിത് വെമുലയാണ് നിതിനെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിതിൻരാജിന്റെ വീട്ടിലെത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ആരും രക്ഷപ്പെടാൻ പാടില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിയമനടപടികളുമായി മുന്നോട്ടു പോകും. അതിന് എല്ലാ നിയമസഹായവും കുടുംബത്തിന് നൽകും. ജെബി മേത്തർ എം പി, വി.പി.സജീന്ദ്രൻ എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |