SignIn
Kerala Kaumudi Online
Wednesday, 11 March 2026 3.48 PM IST

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു,​ സ്ഥാനം ഒഴിഞ്ഞത് കമ്പനിയിലെ യാത്രാ അനിശ്ചിതത്വ പ്രശ്‌നങ്ങൾക്ക് പിന്നാലെ

Increase Font Size Decrease Font Size Print Page
indigo-ceo

ന്യൂഡൽഹി: ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയയ്‌ക്ക് പകരം താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നതിൽ പീറ്ററിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (ഡിജിസിഎ)​ പുതിയ ഡിജിസിഎ നയങ്ങൾ പിൻതുടരാത്തതിനെ തുടർന്ന് കമ്പനിക്ക്‌ 22.2 കോടി രൂപ പിഴശിക്ഷ വിധിച്ചത് ഇക്കാലത്താണ്.

2025 ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെ കമ്പനി അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയി. 2507 സർവീസുകളാണ് റദ്ദാക്കിയത്. സംഭവത്തിൽ ഡിജിസിഎ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുത്തത്. ഇൻഡിഗോ മാനേജ്‌മെന്റിലെ വീഴ്‌ച,​ സോഫ്റ്റ്‌വെയറിലെ പോരായ്‌മ,​ തയ്യാറെടുപ്പിലുണ്ടായ വീഴ്‌ച എന്നിവ പ്രതിസന്ധിക്ക് കാരണമായെന്ന് കണ്ടെത്തിയിരുന്നു.

2022 സെപ്‌തംബറിലാണ് പീറ്റർ എൽബേഴ്‌സ് കമ്പനി സിഇഒ ആയത്. 2014 മുതൽ 2022 വരെ കെഎൽഎം റോയൽ ഡച്ച് എയർലൈൻ സിഇഒ ആയിരുന്നു അദ്ദേഹം. കെഎൽഎം വിമാനകമ്പനിയിൽ എയർക്രാഫ്റ്റ് ലോഡിംഗ് സൂപ്പർവൈസറായി 1992ൽ ആണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ഇൻഡിഗോയിൽ മൂന്ന് ദിവസം കൊണ്ട് 2000 കോടിയിലധികം നഷ്‌ടം ഉണ്ടായ സർവീസ് മുടക്ക പ്രശ്‌ന ശേഷം പീറ്റർ എൽബേഴ്‌സ് കടുത്ത സമ്മർദ്ദത്തിലായിരുന്നു.

TAGS: BUSINESS, INDIGO CEO, PETER ELBERS, RESIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.