SignIn
Kerala Kaumudi Online
Thursday, 23 April 2026 10.00 PM IST

കുത്തിനോവിച്ച് പെരുംതേനീച്ചകൾ, പ്രകോപിപ്പിച്ചാൽ മധുരപ്രതികാരം!

Increase Font Size Decrease Font Size Print Page
honee

കോന്നി : കാട്ടുപന്നിക്കും കാട്ടാനയ്ക്കും പിന്നാലെ മലയോര മേഖലയുടെ ഉറക്കംകെടുത്തി പെരുംതേനീച്ചകളുടെ കൂട്ടആക്രമണങ്ങൾ പതിവാകുന്നു. തോട്ടങ്ങളിൽ പണിയെ‌ടുക്കുന്ന തൊഴിലാളികളാണ് തേനീച്ച ആക്രമണങ്ങൾക്ക് ഇരയാകുന്നതിൽ ഏറെയും. പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ ഡിവിഷനിൽ കഴിഞ്ഞദിവസം 15 തൊഴിലാളികൾക്ക് കുത്തേറ്റു. ഇതിൽ 6 തൊഴിലാളികളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു വർഷങ്ങൾക്കു മുൻപ് ഇവിടെ പെരും തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരണപ്പെട്ടിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ റബർ തോട്ടത്തിലെ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റാന്നി സ്വദേശിക്ക് കഴിഞ്ഞ ദിവസം പെരുതേനീച്ചയുടെ കുത്തേറ്റിരുന്നു. ഇയാളെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടൽ രാക്ഷസൻ പാറയിലും അടുത്തിടെ നാട്ടുകാർക്ക് നേരെ പെരുംതേനീച്ചയുടെ ആക്രമണം ഉണ്ടായി. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കടവുപുഴയിൽ കല്ലാറിന്റെ തീരത്തുള്ള ഇലവുമരത്തിൽ ധാരാളം പെരുംതേനീച്ച കൂടുകളുണ്ട്. കടവുപുഴ സ്വദേശിയായ പൊടിയൻ തേനീച്ചയുടെ കുത്തേറ്റാണ് മരിച്ചത്.

1. പെരുംതേനീച്ചകൾ (Giant Honey Bees) അതീവ അപകടകാരികളാണ്. ഇവയുടെ കൂട് ഇളകിയാൽ കൂട്ടമായി വന്ന് ആക്രമിക്കും. വേനൽക്കാലത്ത് പ്രത്യേകിച്ച് കാറ്റുള്ളപ്പോൾ അല്ലെങ്കിൽ ശല്യമുണ്ടായാൽ, മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്.

2. പെരുംതേനീച്ചയുടെ കുത്തേറ്റ് ആളുകൾക്ക് പരിക്കേൽക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും സാധാരണമാണ്. ഇവയെ കാണുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം.

ആക്രമണസ്വഭാവം:

പ്രകോപിപ്പിക്കപ്പെട്ടാൽ വളരെ വേഗത്തിൽ ആക്രമിച്ച് കൂട്ടത്തോടെ കുത്തും.

ആക്രമണ കാരണം :

ശക്തമായ കാറ്റ്, പക്ഷികൾ കൂടിൽ തട്ടുന്നത്, അശാസ്ത്രീയമായി തേൻ ശേഖരിക്കുന്നത് എന്നിവ.

മുൻകരുതൽ :

വലിയ കൂടുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക, അടുത്തുപോകാതിരിക്കുക.

രക്ഷാമാർഗം:

തേനീച്ച ആക്രമിച്ചാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി, വായുസഞ്ചാരം കുറഞ്ഞയിടത്ത് (ജനലും വാതിലും അടച്ച്) ഒളിക്കുക.

എസ്റ്റേറ്റ് മേഖലയിൽ പെരുംതേനീച്ചകളുടെ അപകടകരമായ ആക്രമണം വർദ്ധിക്കുകയാണ്.

രാജൻ (ഹാരിസൺ മലയാളം പ്ലാന്റേഷൻ

കുമ്പഴ എസ്റ്റേറ്റിലെ വാച്ച്മാൻ )

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.