
തൃപ്പൂണിത്തുറ: സീനിയർ ചേംബർ ഇന്റർനാഷണൽ ബംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ വൈക്കം ലിജിയന്‍ മികച്ച ലിജിയൻ പുരസ്കാരം ലഭിച്ചു. ലിജിയന്റെ പ്രസിഡന്റായ എസ്.ഡി. സുരേഷ് ബാബു മികച്ച പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റായ കെ.പി. വേണുഗോപാൽ ഏറ്റവും കൂടുതൽ ലിജിയനുകൾ രൂപീകരിച്ചതിനുള്ള പുരസ്കാരവും നേടി. വനിതകളുടെ നേതൃത്വത്തിൽ രൂപീകരിച്ച വൈക്കം ടെമ്പിൾ സിറ്റി ലിജിയനും പ്രത്യേക പുരസ്കാരം ലഭിച്ചു. രാജ്യത്തെ നാലായിരത്തോളം ലിജിയനുകളിൽ നിന്നാണ് അവാർഡ് നിർണ്ണയ സമിതി ജേതാക്കളെ തെരഞ്ഞെടുത്തത്. ദേശീയ പ്രസിഡന്റ് ജയ്ഷാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്.ഡി. സുരേഷ് ബാബു, കെ.പി. വേണുഗോപാൽ, എൻ. സിദ്ധാർത്ഥൻ, അഡ്വ. എം.പി. മുരളീധരൻ, ഗീത ഗോപകുമാർ, സുജാത ശ്രീകുമാർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |