SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.32 PM IST

തമിഴ്നാട് തിര: ടി.വി.കെ സ്ഥാനാർത്ഥികൾക്കായുള്ള അഭിമുഖം

Increase Font Size Decrease Font Size Print Page
d

ചെന്നൈ: ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെ നേരിടാനൊരുങ്ങി നടൻ വിജയ്‌യുടെ ടി.വി.കെ പാർട്ടി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖം പാർട്ടി ആരംഭിച്ചു. സ്ഥാനാർത്ഥികളാവാൻ ആഗ്രഹം പ്രകടിപ്പിച്ച് നൂറുകണക്കിനുപേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ വിജയ് പണയൂരിലെ പാർട്ടി ഓഫീസിൽ അഭിമുഖം ചെയ്യും. പ്രധാന മണ്ഡലങ്ങൾ മുതിർന്ന നേതാക്കൾക്കായി നീക്കിവയ്ക്കും. ടി നഗർ, വില്ലിവാക്കം, തിരുച്ചെങ്കോട് മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളായ ബുസി ആനന്ദ്, ആധവ് അർജുന, അരുൺ രാജ് എന്നിവരെ നാമനിർദ്ദേശം ചെയ്യാൻ സാദ്ധ്യതയുണ്ട്. 234 മണ്ഡലങ്ങളിലും തനിച്ചുമത്സരിക്കാനാണ് ടിവി.കെയുടെ തീരുമാനം. എന്നാൽ പാർട്ടിയെ എൻ.ഡി.എ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.