
ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവാകുന്ന മൊജ്തബാ ഖമനേയിക്ക് യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇറാനിയൻ സ്‌റ്റേറ്റ് ടി.വി ഇക്കാര്യം സ്ഥിരീകരിച്ചത്.
'റമദാൻ ജാൻബാസ്" (റമദാൻ യുദ്ധത്തിൽ ശത്രുക്കളാൽ മുറിവേറ്റവൻ) എന്നാണ് മാദ്ധ്യമം മൊജ്‌തബായെ വിശേഷിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മൊജ്‌തബായുടെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പണ്ഡിതസഭ കഴിഞ്ഞ ദിവസമാണ് 56കാരനായ മൊജ്തബായെ തിരഞ്ഞെടുത്തത്.
ഊഹാപോഹങ്ങൾ
പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പണ്ഡിത സഭ മൊജ്തബാ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെടുകയോ മാദ്ധ്യമങ്ങളിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽ "റമദാൻ ജാൻബാസ്"എന്ന വിശേഷണം കൂടുതൽ ഊഹാപോഹങ്ങൾക്കും വഴിവച്ചു. പരിക്കേറ്റതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് പ്രധാന മാദ്ധ്യമങ്ങളും വിശദീകരണം തൽകുന്നില്ല. അദ്ദേഹം പരിക്കേറ്റ നിലയിലാണെന്നോ അല്ലെങ്കിൽ വ്യക്തിപരമായി മുറിവേറ്റവനെന്നാണെന്നോ സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |