ആലപ്പുഴ: കളക്ട്രേറ്റ് കോമ്പൗണ്ടിൽ ഹോർട്ടികോർപ്പിന്റെ നവീകരിച്ച പ്രീമിയം പച്ചക്കറി സംഭരണവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്പന ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നടത്തും. ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പച്ചക്കറികൾക്ക് പുറമെ, ഹോർട്ടികോർപ്പിന്റെ തനത് ഉത്പന്നങ്ങളായ തേൻ, ഹണി കോള എന്നിവയും കുട്ടനാടൻ അരി, വിവിധയിനം മില്ലറ്റുകൾ, മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയും ഈ സ്റ്റാളിൽ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |