
കുട്ടനാട് : ഹരിത സഹായ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സ്റ്റേറ്റ് കോർഡിനേറ്റർ ജയൻ ചമ്പക്കുളത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ തകഴി പഞ്ചായത്ത് സമഗ്ര മാലിന്യ പരിപാലന റിപ്പോർട്ട് പ്രസിഡന്റ് എസ്. ജി ഗീതാഞ്ജലി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി .വിപിൻ കുമാർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ആശ ഓമനക്കുട്ടൻ എസ് ശ്രിജിത്ത്, സംഗീത മനോജ്, വാർഡ് മെമ്പർമാർ, സെക്രട്ടറി ബി.നൗഷാദ്, അസി.സെക്രട്ടറി പി.മനോജ്, വി.ഇ.ഒമാരായ സജിത എസ്, അഖിൽ സെബാസ്റ്റ്യൻ , ഐ.ആർ.ടി.സി ജില്ലാ കോഡിനേറ്റർ സാലി ആന്റണി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |