
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ അലുമിനിയം ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യമൊട്ടാകെയുള്ള പ്രമുഖ കമ്പനികൾ പലതും എക്‌സ്‌ട്രൂഡഡ് അലുമിനിയത്തിന്റെ ഉത്പാദനം അൻപത് ശതമാനമായി കുറച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഹിണ്ടാൽകോ അടക്കമുള്ള സ്ഥാപനങ്ങളാണ് ഇന്ധനക്ഷാമത്തിൽ വലയുന്നത്. ഹോർമുസ് ഇടനാഴി അടച്ചതിനാൽ സൽഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്‌കൃത സാധനങ്ങളുടെ വരവ് കുറഞ്ഞതും അലുമിനിയം നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതോടൊപ്പം ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് ഉത്പന്നങ്ങളുടെ വില ഉയർത്താനും കമ്പനികൾ ആലോചിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |