
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിർമ്മാണം പൂർത്തിയാകാത്ത ദേശീയ പാത 66 പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ജനപ്രതിനിധികൾ സ്വയം വിലയിടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന മന്ത്രിമാരെ വിളിക്കാത്തത് മര്യാദയല്ല. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന തർക്കം വെറും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ദേശീയപാതാ നിർമ്മാണം പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും നിർമ്മിതികൾ തകർന്നു വീണു. കാസർകോട് -തിരുവനന്തപുരം ദേശീയപാതയിൽ എത്ര ശതമാനം പൂർത്തിയായി. നിർമ്മാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നിർവഹിച്ച് ജനപ്രതിനിധികൾ സ്വയം പരിഹാസ പാത്രങ്ങളാകുന്നു.ഔദ്യോഗിക പരിപാടികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടവരെയും വിളിക്കുന്നത് ജനാധിപത്യ മര്യാദയാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പരിപാടികൾ വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ല. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത് തെറ്റാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മെട്രോ റെയിൽ പദ്ധതി ഏതാണ്ട് പൂർത്തിയായിരുന്നെങ്കിലും ഉദ്ഘാടനം ചെയ്തിരുന്നില്ല. പിന്നീട് ഉമ്മന്‍ ചാണ്ടിയെ പോലും വിളിക്കാതെ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.തുരങ്കപാതയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്ഘാടനങ്ങളാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഒരു ഭരണാധികാരി പാറ പൊട്ടിക്കൽ ഉദ്ഘാടനം ചെയ്തത് ലോകചരിത്രത്തിൽ ആദ്യമായാണെന്നും. സതീശൻ പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |