
ശ്രീനഗർ : ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായി ഫാറുഖ് അബ്ദുള്ളയ്ക്ക് നേരെ വെടിവയ്പ്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തിന് നേരെ കമൽസിംഗ് ജാംവാൾ (70) വെടിവച്ചത്. ഫാറൂഖ് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും കഷ്ടിച്ച് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് അബ്ദുള്ളയും ചൗധരിയും ഒരു വിവാഹ ചടങ്ങിൽ നിന്ന് പുറത്തുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
പുരാണി മണ്ഡി നിവാസിയായ കമൽ സിംഗ് ജാംവാൾ എന്ന പ്രതി വേദിക്ക് പുറത്ത് കാത്തുനിന്ന ശേഷമാണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു, വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
बड़ी खबर-
— Narendra Nath Mishra (@iamnarendranath) March 11, 2026
जम्मू में पूर्व मुखमंत्री फारूक अब्दुल्लाह पर एक शादी समारोह में फायरिंग । गोली चली। बाल बाल बचे। डिप्टी सीएम सुरेंद्र चौधरी भी साथ थे।
हमलावर कमल सिंह जामवाल गिरफ्तार! pic.twitter.com/1qkBWGwjho
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |