തൃശൂർ: കഞ്ചാവ് വിൽപ്പനക്കിടെ ബംഗാൾ സ്വദേശി പിടിയിൽ. ഡാർജിലിംഗ് സ്വദേശി ബിബുൽ തിവാരി(31) ആണ് പിടിയിലായത്. വിപണിയിൽ ഒരു ലക്ഷം രൂപ വിലയുള്ള 1.318 കിലോ കഞ്ചാവാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പടവരാട് നിന്ന് പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സജികുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ മുഹമ്മദ് ഹാരിഷ് എന്നിവരുടെ നിർദ്ദേശത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയി, എൻ. സുദർശനകുമാർ, ജീസ്‌മോൻ, ജബ്ബാർ,സുരേഷ്, ഗോപകുമാർ,വി.എസ്. സുരേഷ് കുമാർ, തൗഫീഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |