കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവറെ വാഹനം തടഞ്ഞ് നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ചകേസിലെ പ്രതി പൊലീസ് പിടിയിലായി. ചവറ വട്ടത്തറ ലക്ഷ്മി വില്ലയിൽ രഞ്ജിത്ത് കുമാർ(42) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ ചവറ മുഖംമൂടി മുക്കിന് സമീപമുള്ള തടിമില്ലിൽ നിന്ന് തടികയറ്റാനായി റോഡ് ബ്ലോക്ക് ചെയ്ത് വാഹനം നിർത്തിയത് ചോദ്യം ചെയ്യ്ത ഓട്ടോറിക്ഷാ ഡ്രൈവറെ ആണ് രഞ്ജിത്ത് കുമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഓട്ടോറിക്ഷയുടെ താക്കോൽ ഊരി എടുത്തശേഷം ഓട്ടോ ഡ്രൈവറെ ചീത്തവിളിക്കുകയും ഇടിവള ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചുവെന്നുമാണ് കേസ്. ചവറ പൊലീസ് ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ, എസ്.ഐ ഗിരീഷ്, എ.എസ്.ഐ രാജീവ് കുമാർ, സി.പി.ഓ മാരായ രതീഷ്, ബിജുലാൽ, പൂജ രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |