
ന്യൂഡൽഹി: ദൈനംദിന ഉപഭോഗത്തിന് ഏകദേശം 189 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (189 എം.എം.എസ്.സി.എം.ഡി) പ്രകൃതി വാതകം ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനം 97.5 എം.എം.എസ്.സി.എം.ഡി മാത്രമാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ഏകദേശം 47.4 എം.എം.എസ്.സി.എം.ഡി കുറഞ്ഞു.
എൽ.പി.ജി
ആവശ്യമുള്ളതിന്റെ 60% ഇറക്കുമതി ചെയ്യുന്നു.
ഇറക്കുമതി ചെയ്യുന്നതിൽ 90% ഹോർമുസ് കടലിടുക്ക് വഴി.
ആഭ്യന്തര എൽ.പി.ജി ഉത്പാദനം 25% വർദ്ധിച്ചു.
ക്രൂഡ് ഓയിൽ
ഇന്ത്യയിലെ ഉപയോഗം 5.5 ദശലക്ഷം ബാരൽ
40 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി
യു.എസ് അനുമതി ലഭിച്ചശേഷം വാങ്ങിയത് 30 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ. 138 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വിവിധ കപ്പലുകളിലായി കടലിലുണ്ട്.
പുതിയ സാഹചര്യത്തിൽ ബാരലിന് 2-8 ഡോളർ വരെ അധിക തുക നൽകി വാങ്ങുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |