
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി സുധാകരന്റെ തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സ്വതന്ത്രനായി മത്സരിക്കുകയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ തെറ്റില്ലെന്നും സജി ചെറിയാൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജി സുധാകരൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാൻ പാർട്ടിക്ക് ഉത്തരവാദിത്ത്വമുണ്ടെന്നും നേതൃത്വം അതുസംബന്ധിച്ച് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാനൊരു മീറ്റിംഗിലായിരുന്നു. വാർത്താസമ്മേളനത്തിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടിട്ടില്ല. അദ്ദേഹം ഉന്നയിച്ചിട്ടുള്ളതിൽ വസ്‌തുതാപരമായ കാര്യങ്ങൾക്ക് മറുപടി നൽകും. പാർട്ടിക്ക് മറച്ചുവയ്‌ക്കാനായി ഒന്നുമില്ല. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്'- സജി ചെറിയാൻ പറഞ്ഞു.
പാർട്ടിയിൽ നിറയെ പൊളിറ്റിക്കൽ ഗുണ്ടകളാണെന്നുള്ള ജി സുധാകരന്റെ പരാമർശങ്ങൾക്കും മന്ത്രി മറുപടി നൽകി. ആലപ്പുഴ ജില്ലയിൽ അദ്ദേഹം അടക്കമുള്ള നേതാക്കളാണ് പാർട്ടിയെ നയിച്ചത്. അങ്ങനെയെങ്കിൽ ഒന്നാമത്തെ ഗുണ്ട അദ്ദേഹവും രണ്ടാമത്തെ ഗുണ്ട താനുമല്ലെയെന്നും അദ്ദേഹം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |