SignIn
Kerala Kaumudi Online
Friday, 24 April 2026 11.03 PM IST

നേതാജിയുടെ ചിതാഭസ്മം കൊണ്ടുവരണമെന്ന ആവശ്യം തള്ളി

Increase Font Size Decrease Font Size Print Page
e

നേതാജിയുടെ മകൾ കോടതിയിൽ വരട്ടെ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിതാഭസ്മം രാജ്യത്തെത്തിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നേതാജിയുടെ ബന്ധുവായ ആശിഷ് റായ് സമർപ്പിച്ച ഹ‌ർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. നേതാജിയുടെ ചിതാഭസ്‌മം എവിടെയാണെന്ന് കോടതി ചോദിച്ചു. അവകാശികളല്ല കോടതിയെ സമീപിച്ചിരിക്കുന്നത്. മകൾ കോടതിയിൽ വരട്ടെ. അവകാശികളുടെ വികാരം ബഹുമാനിക്കുന്നു. കുടുംബത്തിനകത്ത് അഭിപ്രായഭിന്നതയുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കോടതി കൂട്ടിച്ചേർത്തു. ഇതോടെ, മകൾ ഹർജി ഫയൽ ചെയ്യുമെന്ന് വ്യക്തമാക്കി ബന്ധു ഹർജി പിൻവലിച്ചു. നേതാജി ഇപ്പോഴും ജീവനോടെയുണ്ടോയെന്നതിൽ ദുരൂഹത തുടരുന്നതിനിടെയാണ് ഹർജി സുപ്രീംകോടതിയിലെത്തിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.