തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ പത്തു വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട് നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സാംസ്കാരിക വകുപ്പിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ പരിഗണിക്കും. തുടർന്ന് സ്ഥിരപ്പെടുത്താൻ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയേക്കും. സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിച്ചിട്ടുണ്ട്.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസിൽ വിശദവാദം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ അതതു വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നത്. പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കെ മത്സ്യ ഫെഡിലെ 146 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉത്തരവിറക്കാൻ ഫിഷറിസ് വകുപ്പിന് നിർദ്ദേശവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |