
ചെന്നൈ: നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്ത് നിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്‌തതായി റിപ്പോർട്ട്. ജേസൺ സഞ്‌ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്‌ജയ് എസ് എന്നായിരിക്കുമെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പിതാവ് വിജയ്‌യെ സൂചിപ്പിക്കുന്ന വി മാറ്റി അമ്മ സംഗീതയുടെ പേരിന്റെ ആദ്യാക്ഷരമായ എസ് ആണ് ഇപ്പോൾ ജേസൺ പേരിൽ ചേർത്തിരിക്കുന്നത്.
വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മകന്റെ ഈ നീക്കം. വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് സംഗീത കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ജേസൺ സഞ്‌ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയ്, സംഗീത ദമ്പതികളുടെ മക്കൾ. സംഗീത വളർന്ന നാടായ ലണ്ടനിലാണ് ഇരുവരും ഉന്നതവിദ്യാഭ്യാസം നേടിയത്. നിലവിൽ സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ജേസൺ. ദിവ്യ ബാൻഡ്‌മിന്റൺ കളിക്കാരിയാണ്. വിജയ് നായകനായ 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ജേസൺ പ്രത്യക്ഷപ്പെട്ടിരുന്നു. ദിവ്യ 'തെരി' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നേരത്തേ വിജയ്‌യെ മകൻ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്‌തിരുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
