
മലപ്പുറം: കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിന്റെ കൂട്ടുകാരും തമ്മിലാണ് കൂട്ടയടി നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിവാഹം മുടക്കിയത് ചോദ്യം ചെയ്യുന്നതിനായി യുവതിയുടെ ബന്ധുക്കൾ പെരിന്താട്ടിരി സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ അമ്മയ്‌ക്കും സഹോദരിക്കുമടക്കം പരിക്കേറ്റു. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുടുംബത്തിന്റെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |