
ന്യൂഡൽഹി: പൈപ്പ് ഗ്യാസ് കണക്ഷൻ ഉള്ളവർ എൽ.പി.ജി സിലിണ്ടർ ഉപയോഗിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പി.എൻ.ജി കണക്ഷന് പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള അനുമതി പെട്ടെന്ന് നൽകാൻ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചു. രാജ്യത്ത് 60ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് ഗ്യാസ് (പി.എൻ.ജി) കണക്ഷനുണ്ടെങ്കിലും പലരും ഉപയോഗിക്കുന്നില്ല.
അത്തരക്കാർ പി.എൻ.ജിയിലേക്ക് മാറണം. ഇവർക്ക് നൽകുന്ന എൽ.പി.ജി സിലിണ്ടറുകൾ പി.എൻ.ജി കണക്റ്റിവിറ്റി ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനം. പെട്രോൾ, ഡീസൽ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും ഇറക്കുമതി ആവശ്യമില്ലെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
ഗോഡൗണുകൾ സമ്പന്നം
രാജ്യത്തെ എണ്ണക്കമ്പനികളുടെ ഒരുലക്ഷം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും 25000 എൽ.പി.ജി വിതരണ സ്ഥാപനങ്ങളിലും സിലിണ്ടർ തീർന്നതായി റിപ്പോർട്ടില്ല. അതേസമയം, പരിഭ്രാന്തി കാരണം വ്യാഴാഴ്‌ച പ്രതിദിന ബുക്കിംഗ് 55.7 ലക്ഷത്തിൽനിന്ന് 76 ലക്ഷമായി വർദ്ധിച്ചു. കമ്പനികൾ പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടികൾ സ്വീകരിക്കുന്നു. ഡീലർമാരുടെയും വിതരണക്കാരുടെയും ഗോഡൗണുകളിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |