
തിരുവനന്തപുരം : അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്നു യുവാക്കൾ പിടിയിൽ.കന്റോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്നു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു, എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു യുവാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |