
മലയാളികളുടെ പ്രിയ നടി ദിവ്യ പിള്ള പാട്ടുപാടിയാൽ എങ്ങനെയുണ്ടാകും? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദിവ്യയുടെ ഒരു പാട്ട് വീഡിയോ കണ്ട് തന്റെ ആരാധകർ ഒന്നടങ്കം അമ്പരന്നിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ 'അമ്പലപ്രാവിന്റെ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ദിവ്യ ആലപിക്കുന്നത് താരം തന്നെയാണ് പങ്കുവച്ചത്. ഒപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജുമുണ്ട്.
വീഡിയോ കണ്ടുതുടങ്ങിയവർ ദിവ്യയുടെ ആലാപന മികവിനെ പുകഴ്ത്താൻ തുടങ്ങുമ്പോഴാണ് സംഗതി മാറിമറിഞ്ഞത്. വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ഗായിക അനില രാജീവ് കടന്നുവന്നതോടെയാണ് പ്രേക്ഷകർക്ക് കാര്യം മനസിലായത്. യഥാർത്ഥത്തിൽ അനില പാടിയ പാട്ടിന് ദിവ്യ പിള്ള ലിപ് സിംഗ് ചെയ്യുകയായിരുന്നു.
ദിവ്യയും രഞ്ജിനും അനിലയും ചേർന്ന് ചിരിച്ചുകൊണ്ട് പാട്ടുപാടുന്നതോടെയാണ് രസകരമായ വീഡിയോ അവസാനിക്കുന്നത്. 'എന്റെ ആദ്യ ഗാനാലാപനം, കൂടെ സംഗീത സംവിധായകൻ രഞ്ജിൻ രാജും. അഭിപ്രായം പറയുന്നതിന് മുമ്പ് വീഡിയോ അവസാനം വരെ കാണൂ' എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
സംഭവം വൈറലായതോടെ രസകരമായ കമന്റുകളുമായി താരങ്ങളും രംഗത്തെത്തി. 'ഞാൻ ശരിക്കും വിശ്വസിച്ചു പോയി' എന്നാണ് നടി അഭിരാമി കുറിച്ചത്. അതേസമയം, ചിത്രത്തിലെ നായകൻ കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണൻ 'ഡബ്ബിംഗ് സിംഹമേ' എന്നാണ് തമാശരൂപത്തിൽ കമന്റ് ചെയ്തത്.
ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ചിത്രമാണ് 'ഭീഷ്മർ'. ദിവ്യ പിള്ളയ്‌ക്കൊപ്പം പുതുമുഖ നായികമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയ 'അമ്പലപ്രാവിന്റെ...' എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു. വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
