
ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്നും ഇറാൻ. കപ്പലുകൾ ആക്രമിക്കില്ലെന്ന ഉറപ്പ് ഇന്ത്യക്ക് ഏറെ ആശ്വാസമാണ് ഹോർമുസ് വഴി ചരക്കുനീക്കം നിലതോടെ എൽ.പി.ജി ക്ഷാമം രാജ്യത്ത് രൂക്ഷമായി. കൂടുതൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുകയുമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള രണ്ട് കപ്പലുകൾക്ക് കഴിഞ്ഞ ദിവസം ഇളവു നൽകിയിരുന്നു.വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയനുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയുമായും ടെലിഫോണിൽ സംസാരിച്ചിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |