
തിരുവനന്തപുരം:സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും നടത്തുന്ന 14 ദിവസം നീളുന്ന സമ്മർ സ്‌പെഷ്യൽ ടൂർ ഏപ്രിൽ 25ന് ആരംഭിക്കും. ഇതിനായി മൂന്ന് വ്യത്യസ്ത ടൂർ പാക്കേജുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂർ ടൈംസ് ഡയറക്ടർ വിഘ്‌നേഷ് അറിയിച്ചു.
ആദ്യത്തെ പാക്കേജിൽ ഗാങ്‌ടോക്, ഡാർജിലിങ്ങ് തുടങ്ങിയ നഗരങ്ങളും രണ്ടാമത്തെ പാക്കേജിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവാഹത്തി, ഷില്ലോങ്ങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി എന്നിവിടങ്ങളും മൂന്നാമത്തെ പാക്കേജിൽ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ സ്ഥലങ്ങളുമാണുള്ളത്. യാത്രയിലുടനീളം ഇൻഷ്വറൻസ്, ഹോട്ടലുകളിലെ താമസ സൗകര്യം, കാഴ്ചകൾ കാണാനുള്ള വാഹനങ്ങൾ, പരിധികളില്ലാതെ ദക്ഷിണേന്ത്യൻ വിഭവങ്ങൾ എന്നിവ ലഭിക്കും. രാത്രി താമസം, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, എൽടിസി/എൽഎഫ്സി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ ,ഒറ്റപ്പാലം, പാലക്കാട്,എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഡാർലിങ് & ഗാങ്‌ടോക് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 45950 രൂപ, തേർഡ് എസി 53300 രൂപ, സെക്കൻഡ് എസി 66500 രൂപ, ഫസ്റ്റ് എസി 72100 രൂപ , നോർത്ത് ഈസ്റ്റ് പാക്കേജിൽ സ്ലീപ്പർ ക്ലാസ് 59350 രൂപ, തേർഡ് എസി 64350 രൂപ, സെക്കന്റ് എസി 74450 രൂപ, ഫസ്റ്റ് എസി 79950 രൂപ , ഭൂട്ടാൻ പാക്കേജിൽ സ്ലീപ്പർ ക്ലാസ്സ് 76950 രൂപ, തേർഡ് എസി 83500 രൂപ, സെക്കന്റ് എസി 94950 രൂപ, ഫസ്റ്റ് എസി 97900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ബുക്കിംഗിനും മറ്റും വിവരങ്ങൾക്കുംwww.tourtimes.in സന്ദർശിക്കുകയോ 7305 85 85 85 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |