SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.26 PM IST

പശ്ചിമേഷ്യയിലെ യുദ്ധം കാരണം പണി കിട്ടിയത് കേരളത്തിലെ ഈ വിളയ്ക്ക്; വാങ്ങാൻ ആളില്ല,​ വിലയും കുറഞ്ഞു

Increase Font Size Decrease Font Size Print Page
money

കട്ടപ്പന: ഉത്പാദനം കുറഞ്ഞിട്ടും ഏലയ്ക്കാവില ഉയരുന്നില്ല. നിലവിൽ 2100- 2200 രൂപയാണ് വില. കഴിഞ്ഞവർഷം ഇതേസമയം 2600 മുതൽ 2750 വരെ വില ലഭിച്ചിരുന്നു. മുൻവർഷത്തേക്കാൾ ഇത്തവണ ഉത്പാദനം കുറവാണെങ്കിലും വില ഉയരാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ഗ്വാട്ടിമാലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ ഉത്പന്നത്തിന് വില വർദ്ധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാർ ഏലയ്ക്ക വാങ്ങാൻ തയാറാകുന്നില്ല.

ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലയ്ക്കയുടെ അളവിലും കുറവുണ്ട്. വില വർദ്ധിക്കാത്തതിനു കാരണം വാങ്ങാൻ ആളില്ലാത്തതാണെന്ന് കർഷകർ പറയുന്നു. കേന്ദ്രങ്ങളിൽ എത്തുന്ന കച്ചവടക്കാരുടെ എണ്ണം നാമമാത്രമായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഓഫ് സീസണുകളിൽ വൻതോതിൽ വില വർദ്ധിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ വില 3000 കടന്നിരുന്നു.

നഷ്ടമുണ്ടാകുമെന്ന് ആശങ്ക

വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ കൃഷി നാശമുണ്ടാകാതിരിക്കാൻ ജലസേചനവും വളപ്രയോഗവുമായി കർഷകർ നെട്ടോട്ടത്തിലാണ്. ഉത്പാദന ചെലവ് വർദ്ധിച്ചതും കർഷകരെ ബുദ്ധിമുട്ടിക്കുന്നു. വേനൽ മഴ ലഭിച്ചില്ലെങ്കിൽ കനത്ത നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.