കൊച്ചി: ആലപ്പുഴയിലും കൊല്ലത്തുമായി 11 റൂട്ടുകളിൽ വാട്ടർ മെട്രോ സർവീസ് നടത്താൻ കേരള മെട്രോ റെയിൽ സാദ്ധ്യതാ പഠനം.
ആലപ്പുഴയിൽ 87.77 കിലോമീറ്റർ ജലപാതയിൽ എട്ട് റൂട്ടുകളിലായി 61 ബോട്ടുകളും 15 ടെർമിനലുകളും, കൊല്ലത്ത് 34.85 കിലോമീറ്റർ ജലപാതയിൽ മൂന്ന് റൂട്ടുകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമാണെന്ന് പഠനം പറയുന്നു.
ആലപ്പുഴയിൽ 1370 കോടിയും കൊല്ലത്ത് 972 കോടിയും ചെലവാണ് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇത് അംഗീകരിക്കപ്പെട്ടാൽ വിശദമായ പഠന റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും.
ആലപ്പുഴ റൂട്ടുകൾ
• കെ.എസ്.ആർ.ടി.സി – പുന്നമട – കൈനകരി – നാട്ടകം
• കെ.എസ്.ആർ.ടി.സി – പുന്നമട – മുഹമ്മ
• പാതിരാമണൽ – കുമരകം – ചീർപ്പുങ്കൽ – തണ്ണീർമുക്കം ബണ്ട്
• മീനപ്പള്ളി – ചേന്നങ്കരി – മങ്കൊമ്പ്
• കിടങ്ങറ – കാവാലം
• മങ്കൊമ്പ് – പുളിങ്കുന്ന് കിടങ്ങറ
• മുഹമ്മ – പാതിരാമണൽ – കുമരകം
• കെ.എസ്.ആർ.ടി.സി – മീനപ്പള്ളി
കൊല്ലം റൂട്ടുകൾ
• കെ.എസ്.ആർ.ടി.സി – ആശ്രാമം പാർക്ക് – കുരീപ്പുഴ – കാവനാട് – സാമ്പ്രാണിക്കോടി – പുളിമൂട്ടിൽ കടവ് – അഷ്ടമുടി – കോയിവിള
• കോയിവിള – പെരിങ്ങളം – അരിനല്ലൂർ
• കോയിവിള – മൺറോ തുരുത്ത് – പടപ്പക്കര – ടെക്നോ പാർക്ക് – കുണ്ടറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |