
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി നേരിടുന്നതിന് സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ വാർ റൂം സജ്ജമാക്കി. 9ന് മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിലും 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലും യോഗം ചേർന്നിരുന്നു. ഓയിൽ കമ്പനികളുൾപ്പെടെ പങ്കെടുത്ത യോഗ തീരുമാനമനുസരിച്ചാണ് വാർ റൂം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് വാണിജ്യ സിലിണ്ടർ നിയന്ത്രണത്തിൽ ഇളവു നൽകണമെന്ന് ഓയിൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. ആശുപത്രികൾ, അനാഥാലയങ്ങൾ, സ്‌കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിൽ കൂടുതൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് പരിഗണിക്കാമെന്ന് കമ്പനികൾ അറിയിച്ചു. മുൻഗണനാ മേഖലകളുടെ പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയിൽ കമ്പനികൾക്ക് കൈമാറും. ഓയിൽ കമ്പനികൾ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കും.
വാർറൂം പ്രവർത്തനം
പൊതുഗ്യാസ് ഏജൻസികളിലെ സ്റ്റോക്ക്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11നു മുമ്പായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ഒയിൽ കമ്പനികൾ ലഭ്യമാക്കും
ബോട്ട്‌ലിംഗ് പ്ലാന്റിന്റെ പ്രതിദിന ഉത്പാദനം, നീക്കിയിരിപ്പ് വിവരം സിവിൽ സപ്ലൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ ദിവസേന നിരീക്ഷിക്കാനാകുന്ന വിധത്തിൽ ഓയിൽ കമ്പനികൾ ലഭ്യമാക്കും
പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ഓഫീസർമാർ ശേഖരിച്ച് വിശകലനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |