
കാഠ്മണ്ഡു: നേപ്പാളിൽ ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. ഏഴ് ഇന്ത്യക്കാർ അടക്കം 9 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച, കാഠ്മണ്ഡുവിന് പടിഞ്ഞാറ് 120 കിലോമീറ്റർ അകലെ ഗോർഖ ജില്ലയിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മനകാമന ക്ഷേത്രം സന്ദർശിച്ച് മടങ്ങവെയായിരുന്നു അപകടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |