തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. ഇന്ദിര ഗ്യാരന്റിക്കാണ് പത്രികയിൽ പ്രധാന മുൻഗണന നൽകുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക എംപവറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
പ്രധാന വാഗ്ദാനങ്ങൾ
സ്ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യ യാത്ര
കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം
ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്
യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്‌പ
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി എന്നിവ സ്വപ്‌ന പദ്ധതികൾ
അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെആർ നാരായണൻ സ്‌കോളർഷിപ്പ്, ലോൺ സ്‌കോളർഷിപ്പ്
അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ്
ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ്
ഡയാലിസിസ് രോഗികൾക്ക് തുടർചികിത്സ കുറഞ്ഞ നിരക്കിൽ
പാചകവാതക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും
യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ
കമ്യൂണിറ്റി കിച്ചൺ വിപുലീകരിക്കും
കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കും
എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചിികിത്സാ സൗകര്യമുള്ള ആംബുലൻസ്
പബ്ളിക് ഹെൽത്ത് കേഡർ സമ്പൂർണമാക്കും
പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ ബിൽ രഹിത ആശുപത്രികൾ
കേരളത്തിൽ മൊബൈൽ കീമോതെറാപ്പി യൂണിറ്റുകൾ
നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം
ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കും
സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തുകിടക്കേണ്ട അവസ്ഥയുണ്ടാകില്ല. രോഗികൾക്ക് ബെഡ് അവകാശമാക്കും
TAGS: UDF, UDF MANIFESTO
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറാൻ വേണ്ടിയാണ് മോദി എ.ഡി.എം.കെയെ കൂട്ടുപിടിച്ചതെന്ന് കളിയിക്കാവിളയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പെട്ടിയിൽ കിടക്കുന്നതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്.
എസ്.ഐ.ആർ.സുതാര്യമായി പൂർത്തിയാക്കിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കൂടാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. 85% പോളിംഗ് എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ചാലക്കുടി, മണലൂർ, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ സീറ്റുകളിൽ വിജയം ഉറപ്പാണെന്നും ജില്ലയിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.