
കൊച്ചി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയെ വിക്രം സാരാഭായ് വിജ്ഞാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. രാജ്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണിത്. ഗവർണർ രാജേന്ദ്ര ആർലേക്കർ 24ന് രാവിലെ 11ന് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ്) ഏർപ്പെടുത്തിയതാണ് രണ്ടുലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ഉൾപ്പെടുന്ന പുരസ്‌കാരം. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻനായർ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, കൊച്ചി അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, വി.എസ്.എസ്.എഫ് സി.ഇ.ഒ ഡോ. ഇന്ദിര രാജൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |