
ന്യൂഡൽഹി: ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങി സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായി. ഇന്ന് ചോദ്യോത്തരവേള കഴിഞ്ഞയുടൻ ഇതിനായുള്ള പ്രമേയം ലോക്സഭ പരിഗണിക്കും. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കില്ല, പേപ്പർ ചുരുട്ടി എറിയില്ല, ഉദ്യോഗസ്ഥരുടെ കസേരകളിൽ കയറില്ല, സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തില്ല തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം അംഗീകരിച്ചെന്നാണ് സൂചന. സഭയിൽ എ.ഐ നിർമിത പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ എന്നിവ പാടില്ലെന്നും, പാർലമെന്ററി മര്യാദകൾ പാലിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിലാണ് സഭയിൽ പ്രതിഷേധിച്ചതിന് 8 എം.പിമാരെ സസ്‌പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |