
ന്യൂഡൽഹി: മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ മത്സരിപ്പിക്കാൻ ബി.ജെ.പി. ഇതടക്കം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. മുൻ തൃണമൂൽ നേതാവായ സുവേന്ദു 2021ൽ നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ചിരുന്നു. തുടർന്ന് ഭവാനിപ്പൂർ എം.എൽ.എയായ സോവൻദേബിനെ രാജിവയ്‌പിച്ച് മമത മത്സരിക്കുകയായിരുന്നു. ഭവാനിപ്പൂരിന് പുറമേ സിറ്റിംഗ് മണ്ഡലമായ നന്ദിഗ്രാമിലും ഇക്കുറി സുവേന്ദു മത്സരിക്കുന്നുണ്ട്. പട്ടികയിലെ മറ്റ് പ്രമുഖർ: അഗ്നിമിത്ര പോൾ (അസൻസോൾ സൗത്ത്), ദിലീപ് ഘോഷ് (ഖരഗ്പൂർ സദർ), ശങ്കർ ഘോഷ് (സിലിഗുരി), സ്വപൻ ദാസ്ഗുപ്ത (രാഷ്ബെഹാരി), ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാൾ വോട്ടെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |