
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെട്ട എൻ.ഡി.എ അധികാരം നേടുമെന്ന് അഭിപ്രായ സർവേ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ തുടരുമെന്നാണ് കഴിഞ്ഞ സർവേകളെല്ലാം സൂചിപ്പിച്ചിരുന്നത്.
ഐ.എ.എൻ.എസ് -മാട്രിസ് സർവേയിൽ, അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 40% വരെ വോട്ട് നേടുമെന്നാണ് പ്രവചിക്കുന്നത്. 234 അംഗ നിയമസഭയിൽ 114 മുതൽ 127 സീറ്റുകൾ വരെ മുന്നണിക്ക് ലഭിക്കും. ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വം നൽകുന്ന സഖ്യം 37 മുതൽ 38% വോട്ട് വിഹിതം നേടുമെന്ന് പ്രവചിക്കുന്നു. മുന്നണിക്ക് 114 വരെ സീറ്റുകൾ ലഭിക്കും. വിജയ്‌യുടെ ടി.വി.കെ 14 മുതൽ 15% വോട്ടു തേടുമെന്നും 6 മുതൽ 12 സീറ്രുകൾ വരെ സ്വന്തമാക്കുമെന്നും സർവേ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |