
മുംബയ്: എല്ലുമുറിയെ പണിയെടുത്താലും അതിനനുസരിച്ചുള്ള ശമ്പളം ലഭിക്കാത്ത ധാരാളം തൊഴിലാളികൾ നമുക്ക് ചുറ്റുമുണ്ട്. ഉന്നത വിജയങ്ങൾ നേടിയവർക്ക് പോലും തുടക്കശമ്പളം 25000 ൽ താഴെയാകും. അങ്ങനെ നോക്കുമ്പോൾ പ്രതിവർഷം അഞ്ച് ലക്ഷം രൂപയെങ്കിലും സമ്പാദിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണെന്ന് വേണം കരുതാൻ. എന്നാൽ, ഉന്നത ബിരുദങ്ങളോ വലിയ വിദ്യാഭ്യാസ യോഗ്യതകളോ ഇല്ലാതെ തന്നെ നല്ല രീതിയിൽ സമ്പാദിക്കാൻ കഴിഞ്ഞാലോ?
മുംബയിൽ പ്ലംബറായി ജോലി ചെയ്യുന്ന ഒരു വ്യക്തി പ്രതിവർഷം 18 ലക്ഷം രൂപ സമ്പാദിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. എന്നാൽ വിശ്വസിച്ചേ പറ്റൂ. മുംബയിൽ വിവിധ സൊസൈറ്റികളിലെ പ്ലംബിംഗ് ജോലികൾ ചെയ്‌ത് അദ്ദേഹം മാസം 18 ലക്ഷം രൂപ സമ്പാദിക്കും. ഇതിനിടയിൽ ഒരു വലിയ വീട് വച്ചു. നാട്ടിൽ വലിയ കൃഷിഭൂമിയും വിലകൂടിയ കാറും സ്വന്തമാക്കി.
ഒരു ഉപയോക്താവ് റെഡിറ്റിൽ അദ്ദേഹത്തെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി. താൻ താമസിക്കുന്ന സൊസൈറ്റിയിലെ പ്ലംബറുമായി സംസാരിച്ചപ്പോൾ വെറുതെ ഒരു കൗതുകത്തിന് അദ്ദേഹത്തിന്റെ സമ്പാദ്യത്തെപ്പറ്റി ചോദിക്കുകയായിരുന്നെന്നും എന്നാൽ മറുപടി കേട്ട് ഞെട്ടിപ്പോയെന്നും ഉപയോക്താവ് പറയുന്നു. എന്നാൽ പ്ലംബിംഗ് ജോലിയിൽ നിന്നും ഇത്രയധികം സമ്പാദിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്റെ കരിയർ തിരിഞ്ഞെടുപ്പകളെക്കുറിച്ചോർത്ത് വിഷമം തോന്നിയെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപകരണങ്ങളുടെ വളർച്ച ബ്ലൂകോളർ ജോലികളെ ബാധിക്കില്ലെന്നും അത്തരം ജോലികൾ ചെയ്യുന്നവർ മികച്ച രീതിയിൽ സമ്പാദിക്കുമെന്നും സോഷ്യൽ മീഡിയാ ഉപയോക്താക്കൾ പറഞ്ഞു. കഴിവുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ മികച്ച രീതിയിൽ സമ്പാദിക്കാനാകുമെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് ടൗൺ ഹാളിൽ നിന്നും വാഹന പ്രചാരണം ആരംഭിച്ചപ്പോൾ