
ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഇന്ത്യൻ എൽപിജി ടാങ്കർ ഇന്ന് രാവിലെ ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫെെഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടാണ് എത്തിയത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ 'ശിവാലിക്' ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു.
രണ്ട് കപ്പലുകളും ഖത്തറിലെ റാസ് ലെഫാനിൽ നിന്നാണ് പുറപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് തടസമുണ്ടാവില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. ഇറാൻ നാവികസേനകൾ സഹായം നൽകിയതായും നന്ദാദേവി കപ്പലിന്റെ ചീഫ് ഓഫീസർ പറഞ്ഞു. കപ്പലുകൾ സുരക്ഷിതമായി എത്തിയത് എൽപിജി ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ആശ്വാസവാർത്തയാണ്. ഇന്ധന ഇറക്കുമതിയിൽ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |