SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.11 PM IST

 ടി.വി.കെ നേതാവിന് മറുപടി കാലം കാത്തിരുന്ന് ഉത്തരം നൽകും: രജനികാന്ത്

Increase Font Size Decrease Font Size Print Page
d

ചെന്നൈ: തിരഞ്ഞെടുപ്പടുത്തതോടെ തമിഴ്നാട്ടിൽ വിവാദവും കത്തിപ്പടരുന്നു. തനിക്കെതിരെ പറഞ്ഞ ടി.വി.കെ നേതാവിന് 'സ്റ്റൈൽ മറുപടി"യുമായി സൂപ്പർതാരം രജനികാന്ത് രംഗത്തെത്തിയതോടെ പോര് കടുത്തു. 'കാലം സംസാരിക്കില്ല, പക്ഷേ കാത്തിരുന്ന് ഉത്തരം നൽകും" എന്നായിരുന്നു മറുപടി.

ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ടി.വി.കെ നേതാവ് ആധവ് അർജുന, 'ഡി.എം.കെ ഭീഷണി കാരണം രജനി രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു" എന്ന് പറഞ്ഞിരുന്നു. വിവിധ നേതാക്കളും സിനിമാ പ്രവർത്തകരും രജനി ആരാധകരും ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. തുടർന്നാണ് ഇന്നലെ രജനി പ്രസ്താവന പുറത്തിറക്കിയത്.

'ടി.വി.കെയുടെ നേതാവായ അധവ് അർജുന അടുത്തിടെ എന്നെക്കുറിച്ച് ഒരു അസത്യമായ അഭിപ്രായം പറഞ്ഞു. കാലം സംസാരിക്കില്ല, പക്ഷേ കാത്തിരുന്ന് ഉത്തരം നൽകും"-രജനി പ്രതികരിച്ചു. പരാമർശത്തിനെതിരെ പ്രതികരിച്ചവർക്ക് രജനി നന്ദിയും പറഞ്ഞു.

അതേസമയം,​ ടി.വി.കെയ്ക്കെതിരെ രജനി നിലപാടെടുക്കുമെന്ന പ്രചാരണവും ഇതോടെ ശക്തമായി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.