SignIn
Kerala Kaumudi Online
Thursday, 19 March 2026 5.37 AM IST

അയൽവാസിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

Increase Font Size Decrease Font Size Print Page
ramakrishnan-

പറവൂർ: വഴിത്തർക്കത്തിൽ അയൽവാസി ചേന്ദമംഗലം ഗോതുരുത്ത് കല്ലറക്കൽവീട്ടിൽ ഗിൽസനെ (54) കുത്തിക്കൊലപ്പെടുത്തുകയും സഹോദരൻ ജിന്റോയെ (45) പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി ഗോതുരുത്ത് അമ്മഞ്ചേരിൽ വീട്ടിൽ രാമകൃഷ്ണനെ (60) പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷംരൂപ പിഴയുമൊടുക്കണം. പിഴത്തുകയിൽ ഒന്നരലക്ഷം രൂപ മരിച്ച ഗിൽസന്റെ അവകാശികൾക്കും 50,000രൂപ പരിക്കേറ്റ ജിന്റോവിനും നൽകണം.

കുറ്റകൃത്യത്തിൽ രാമകൃഷ്ണനെ സഹായിച്ച രണ്ടാംപ്രതി ഗോതുരുത്ത് അട്ടിപ്പേറ്റിവീട്ടിൽ വർഗീസിന് (56) മൂന്നുമാസം തടവും ആയിരംരൂപ പിഴയും ശിക്ഷിച്ചു. മൂന്നാംപ്രതി ഗോതുരുത്ത് മാളിയേക്കൽ വീട്ടിൽ തമ്പിയെ (57) വെറുതെവിട്ടു.

2017 സെപ്തംബർ 24ന് ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കേക്കര പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എം.കെ. മുരളി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.

TAGS: LOCAL NEWS, ERNAKULAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.