
തിരുവനന്തപുരം: നിരവധിക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു.
പ്രശാന്ത് നഗർ ഗൾഫ് റോഡിൽ എ.എൽ.ആർ.എ 403 വീട്ടിൽ ശശിയുടെ മകൻ പുത്തൻപാലം രാജേഷ്
എന്ന രാജേഷിനായാണ്,ശ്രീകാര്യം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
സിറ്റി പൊലീസ് പരിധിയിൽ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം കേസുകളിലെ പ്രതിയാണ്.കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിപ്പിച്ച നാൾ മുതൽ ഇയാൾ ഒളിവിലാണ്.ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ (ഫോൺ: 9497947101),എസ്.ഐ (ഫോൺ:9497980049)എന്നിവരെ അറിയിക്കണം.വിവരങ്ങൾക്ക്: 0471-2592100.shoskmtvm.pol@kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |