
ഷാംഗ്ഹായ് : ഫോർമുല വൺ കാറോട്ട സീസണിലെ തുടർച്ചയായ രണ്ടാം ഗ്രാൻപ്രിയിലും ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി മെഴ്സഡസ് ടീം. ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാമനായ ജോർജ് റസലിനെ രണ്ടാം സ്ഥാനക്കാരനാക്കി കൗമാര താരം കിമി ആന്റനെല്ലി ഷാംഗ്ഹായ് ഇന്റർനാഷനൽ സർക്യൂട്ടിൽ ജേതാവായി. ഒന്നാമനായതോടെ ഫോർമുല വണ്ണിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻപ്രി ജേതാവായി ആന്റനെല്ലി.
നേരത്തേ നടന്ന സ്പ്രിന്റ് റേസിൽ ഒന്നാമനായിരുന്ന ജോർജ് റസൽ ശനിയാഴ്ചയിലെ യോഗ്യതാ മത്സരത്തിൽ യന്ത്രത്തകരാർമൂലം ഗ്രിഡിൽ രണ്ടാമനായി. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ആന്റനെല്ലിയാകട്ടെ ഏറ്റവും പ്രായം കുറഞ്ഞ പോൾ സിറ്റർ എന്ന ബഹുമതിയും നേടി. ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻപ്രി ജേതാവെന്ന റെക്കോർഡ് പേരിലുള്ളയാൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |