SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.12 PM IST

മഞ്ചേശ്വരത്ത് ലീഗിന് വിമതൻ

Increase Font Size Decrease Font Size Print Page
vvv

കാസർകോട്: 2019ലെ മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ പാർട്ടി നേതാക്കൾ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കണ്ണൂർ അബ്ദുള്ള. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് താൻ പത്രിക പിൻവലിച്ചതെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2019ൽ സമർപ്പിച്ച പത്രിക പിൻവലിക്കാൻ അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം.സി.ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് സംഘാടകസമിതി യോഗത്തിനിടെ കുഞ്ഞാലിക്കുട്ടി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. നിരവധി തവണ ഫോൺ വഴിയും ബന്ധപ്പെട്ടു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ വി.ഐ.പി മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. നോമിനേഷൻ പിൻവലിക്കുന്ന ദിവസം പോലും ഇത് തുടർന്നെന്നു. തന്റെ മകനുമായി ബന്ധപ്പെട്ട വിദേശ ബിസിനസ് ഇടപാടുകളിൽ ഉണ്ടായ നഷ്ടപരിഹാരം നൽകാമെന്ന് പാർട്ടി നേതാക്കൾ ചർച്ച നടത്തി ഉറപ്പ് നൽകിയിരുന്നതാണ്. ഫലപ്രദമായ നടപടി ഉണ്ടാകാത്തതിനാലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും കണ്ണൂർ അബ്ദുള്ള പറഞ്ഞു.

TAGS: PRESMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.