
മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി റഷ്യയിൽ ചികിത്സയിലെന്ന് സൂചന.ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ അതീവരഹസ്യമായി റഷ്യൻ വിമാനത്തിൽ മോസ്കോയിൽ എത്തിച്ചതായും ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നുമാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയോടു ചേർന്നുള്ള സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലാണുള്ളതെന്നും പറയപ്പെടുന്നു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൊജ്തബായ്ക്ക് ഒരു കാൽ നഷ്ടപ്പെട്ടതായും കോമയിലാണെന്നും ടെഹ്റാനിൽ ചികിത്സയിലാണെന്നും യു.എസ് മാദ്ധ്യമങ്ങൾ അവകാശപ്പെടുന്നു. ഫെബ്രുവരി 28 ന് അയത്തുള്ള ഖമനേയിയുടെ മരണത്തിനിടയാക്കിയ അതേ ആക്രമണത്തിൽ മൊജ്തബാ ഖമനേയിക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മൊജ്തബാ പൂർണ ആരോഗ്യവാനാണെന്നാണ് ഇറാന്റെ അവകാശവാദം
മൊജ്തബാ ഖമനേയിക്ക് യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റതായി മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇറാനിയൻ സ്റ്റേറ്റ് ടി.വി ഇക്കാര്യം സ്ഥിരീകരിച്ചത്.'റമദാൻ ജാൻബാസ്" (റമദാൻ യുദ്ധത്തിൽ ശത്രുക്കളാൽ മുറിവേറ്റവൻ) എന്നാണ് മാദ്ധ്യമം മൊജ്തബായെ വിശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |