SignIn
Kerala Kaumudi Online
Saturday, 21 March 2026 1.06 AM IST

നിയമവിരുദ്ധ കറൻസി ഇടപാട്: പൊലീസ് വൻ തുക പിടികൂടി

Increase Font Size Decrease Font Size Print Page

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോംബെ ടോയ്സ് എന്ന ഇലക്ട്രോണിക്സ് കടയിൽ നിയമവിരുദ്ധമായി വിദേശ കറൻസി വിനിമയം നടത്തിയ സംഭവത്തിൽ പൊലീസ് സംഘം വൻ തുക പിടിച്ചെടുത്തു. വിദേശ കറൻസികൾ കൈവശം വയ്ക്കുകയും അനധികൃതമായി വിനിമയം നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും കണ്ടെടുത്തത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ്‌.ഐ പി.ഷമീർ, എസ്.സി.പി.ഒ സോജിത്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ രജിൻ എന്നിവരടങ്ങിയ സംഘമാണ് പങ്കെടുത്തത്.

കടയിൽ നടത്തിയ പരിശോധനയിൽ ഒമാൻ, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ കറൻസികൾക്ക് പുറമെ 4,57,720 രൂപയുടെ ഇന്ത്യൻ കറൻസിയും പൊലീസ് സംഘം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.