
ശ്രീകാര്യം: ആക്കുളം ചെറുവയ്ക്കൽ വാർഡ് പ്രശാന്ത് നഗർ,ഗൾഫ് റോഡ് എ.എൽ.ആർ.എ - 403 വീട്ടിൽ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനെ കാപ്പ നിയമപ്രകാരം ശ്രീകാര്യം പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ വിവിധസ്റ്റേഷനുകളിലായി അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇയാൾ വീണ്ടും സമാനമായ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ജനങ്ങളുടെ സ്വെെരജീവിതത്തിന് ഭീഷണിയായതോടെയാണ് കളക്ടറുടെ പ്രത്യക ഉത്തരവ് പ്രകാരം ഇയാളെ കരുതൽ തടങ്കലിൽ ആക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |